Thursday, April 19, 2012

ഭഗവാനേ !!!! കാത്തോളണെ.... അറിയാതെ വന്നതാണേ ഈ വഴി. പരിക്കൊന്നും കൂടാതെ രക്ഷിച്ചോണെ. അക്ഷര വൈരികളാണ് ചുറ്റും. എല്ലുപോലും ബാക്കിവെച്ചേക്കില്ല... ദൈവാധീനത്തിന് മറ്റ് ഹിംസ്രജന്തുക്കളും രാഷ്ട്രീയക്കാരും, വിശിഷ്യാ കോങ്ക്രസ്സുകാര് ഈ വഴി വരില്ല. അക്ഷരം അവര്‍ക്ക് ചൊറിയുമല്ലോ. മാത്രവുമല്ല, അഖണ്ഡ ജനസേവനത്തിനിടയില്‍ എവിടെ സമയം, എന്ത് ബ്ലോഗ്‌ ബിസിനസ്സ് ???
ജീവിച്ചിരിക്കുന്നതും മണ്മറഞ്ഞതും ആയ സകല ബ്ലോഗ്പൂര്‍വ്വികര്‍ക്കും വായ്ക്കരിയിട്ടുകൊണ്ട് അടിയന്‍ ഇതാ ഗോദയിലിറങ്ങുന്നു... സന്തോഷത്തോടെ ഈയുള്ളവന്‍റെ തലയില്‍ കാല്‍ വെച്ച് ചവുട്ടി അനുഗ്രഹിക്കുക. ( പാതാളത്തില്‍ ഓണ്‍ അറൈവല്‍ വിസ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ) !!!